കെയർ ഹഗ് കൂട്ടായ്മയുടെ ഒത്തുചേരൽ

അശരണർക്ക് താങ്ങായി
സ്നേഹത്തിന്റെ കരുതലുമായി

ആരും തുണയില്ലാതെ കഷ്ടപ്പെടുന്നവർക്ക് സ്നേഹത്തിന്റെയും കരുണയുടെയും കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ജീവകാരുണ്യ കൂട്ടായ്മ. ഒന്നായ് കരം പിടിച്ച് ആരംഭിക്കാം.

"അശരണരായവർക്കെല്ലാം മാനസം
പുണ്യതീർത്ഥമായി തുടിക്കുന്നു, കാരുണ്യമേറും ഹൃദയത്തിൽ തെളിയുന്നു
ഈശ്വരന്റെ തിരുസന്നിധി"

പരസ്പര്യത്തിന്റെ ഉദാത്ത മാതൃകയാകാൻ ഒരു കൂട്ടം നല്ല മനസ്സുകൾ

ഒരു ആയുസ്സിന്റെ ജീവിതാവസാനത്തിൽ ആരും തുണയില്ലാതെ കഷ്ടപ്പെടുന്നവർക്ക് സ്നേഹത്തിന്റെയും കരുണയുടെയും താങ്ങാവുക എന്ന ലക്ഷ്യത്തോടെയാണ് Care Hug Charitable Association രൂപീകൃതമായത്.

അമ്പലൂരിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്നവർക്ക് മുൻപിലേക്ക് നീട്ടിയ ഭക്ഷണപ്പൊതികളിൽ നിന്നും പ്രചോദനമുൾക്കൊണ്ട്, ഈ കാരുണ്യ പ്രസ്ഥാനത്തിന് ഔദ്യോഗിക തുടക്കം കുറിച്ചു. 2026 മേയ് 31-ന് അഡ്വ. ജി. സ്റ്റീഫൻ എം.എൽ.എ. (അരുവിക്കര), എം.ആർ. ബാജു എം.എൽ.എ. (കട്ടക്കാട) എന്നിവരുടെ സാന്നിധ്യത്തിൽ പുനലാൽ കേന്ദ്രീകരിച്ച് ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപനം നിർവ്വഹിക്കപ്പെട്ടു.

ലക്ഷ്യം: നാടിന്റെ സമസ്ത മേഖലകളിലും സഹായവും കരുതലും കൈത്താങ്ങും എത്തിക്കുക. ജാതി-മത ഭേദമന്യേ എല്ലാവരെയും ചേർത്തുപിടിക്കുക.

ശിലാസ്ഥാപന ചടങ്ങ്
31 May 2026

ശിലാസ്ഥാപന ചടങ്ങ്

130+
വിദ്യാർത്ഥികൾക്ക് പഠനോപകരണം വിതരണം ചെയ്തു

2026 മേയ് 31

അഡ്വ. ജി. സ്റ്റീഫൻ എം.എൽ.എ. & എം.ആർ. ബാജു എം.എൽ.എ. സാന്നിധ്യത്തിൽ ശിലാസ്ഥാപനം

കുട്ടികളുടെ പരിപാടി

കുട്ടികളുടെ പരിപാടി

സേവന മേഖലകൾ

പ്രധാന പദ്ധതികൾ

സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർക്ക് കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെ കെയർ ഹഗ് നടപ്പിലാക്കുന്ന കർമ്മപദ്ധതികൾ.

വയോജന പരിപാലനം

മുതിർന്ന പൗരന്മാർക്ക് ആരോഗ്യസംരക്ഷണം, മാനസിക ഉല്ലാസം എന്നിവ ഉറപ്പാക്കുന്ന സജ്ജീകരണങ്ങൾ. സ്നേഹവും കരുതലും നൽകുന്ന പ്രവർത്തനങ്ങൾ.

ആംബുലൻസ് & ഹോം കെയർ

ഗുരുതര രോഗം ബാധിച്ചവർക്ക് പാലിയേറ്റീവ് സേവനം. അടിയന്തര സാഹചര്യങ്ങൾക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ആംബുലൻസ് സംവിധാനം.

വനിതാ ശാക്തീകരണം

വനിതകൾക്ക് സ്വയംതൊഴിൽ പരിശീലനങ്ങൾ നൽകി സാമ്പത്തികമായി സ്വയംപര്യാപ്തരാക്കുക. ചെറുകിട സംരംഭങ്ങൾക്ക് പരിശീലനവും പിന്തുണയും.

യുവജന വികസനം

PSC പരിശീലനം, കരിയർ ഗൈഡൻസ്, ഡിഫൻസ് കായിക പരിശീലനം, ലഹരിവിരുദ്ധ ബോധവൽക്കരണം എന്നിവയിലൂടെ യുവജനങ്ങളെ ശാക്തീകരിക്കുക.

കാർഷിക വിപണി

പുതുതലമുറയെ കൃഷിയിലേക്ക് ആകർഷിക്കുക. നാടൻ ജൈവ കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് മികച്ച വിപണി കണ്ടെത്താൻ സഹായിക്കുക.

സാമൂഹിക ക്ഷേമം

നിയമസഹായ സേവനങ്ങൾ, കൗൺസിലിംഗ്, കുട്ടികളുടെ പോഷകാഹാരം, പഠനോപകരണ വിതരണം തുടങ്ങിയ വിപുലമായ സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾ.

നേതൃത്വം

എക്സിക്യൂട്ടീവ് കമ്മിറ്റി

കെയർ ഹഗ്ഗിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന 19 പേർ അടങ്ങുന്ന കമ്മിറ്റിയുടെ പ്രധാന ഭാരവാഹികൾ.

ശ്രീ. ശൈലദാസ് D

രക്ഷാധികാരി

ശ്രീ. ബാബു P

പ്രസിഡന്റ്

ശ്രീ. സുരേഷ്കുമാർ G

വൈസ് പ്രസിഡന്റ്

ശ്രീ. ജെറിൻ ഗിൽബർട്ട് G

ജന. സെക്രട്ടറി

ശ്രീമതി. സുരമ്യ S M

ജോയിന്റ് സെക്രട്ടറി

ശ്രീമതി. രെഷ്മി C S

ട്രഷറർ

മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ:

ശ്രീ. സതീഷ് സി | ശ്രീ. ലെറിൻ ഗിൽബർട്ട് ജി | ശ്രീ. എം.ആർ. ഇല്യാസ് | ശ്രീ. പ്രദീപ്കുമാർ

ഒന്നായ് കരം പിടിച്ച് ആരംഭിക്കാം

കെയർ ഹഗ്ഗിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികളായി സാമ്പത്തികമായോ ശാരീരികമായോ ഒപ്പം നിൽക്കുക. നിങ്ങളുടെ ചെറിയൊരു സഹായം ഒരു വലിയ മാറ്റത്തിന് തുടക്കമാകും.